UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >10th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 10th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

1847.
ശ്രീ. പി. അബ്ദുല്‍ ഹമീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കന്നുകാലികള്‍ക്കും ഉടമകള്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുന്ന ഗോ സമൃദ്ധി പദ്ധതി മുടങ്ങിയതായി വന്ന വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഈ പദ്ധതിക്കായി നടപ്പ് സാമ്പത്തിക വര്‍ഷം എത്ര രൂപ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്; അതില്‍ എത്ര രൂപ ധനകാര്യ വകുപ്പ് നല്‍കിയിട്ടുണ്ടെന്നും ഇപ്രകാരം ലഭിച്ച തുകയില്‍ ചെലവഴിച്ച തുകയുടെ വിശദാംശം ജില്ല തിരിച്ച് ലഭ്യമാക്കാമോ?
1848.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നാദാപുരം മണ്ഡലത്തില്‍ മൃഗസംരക്ഷണം, ക്ഷീരവികസനം എന്നീ വകുപ്പുകളുടെ ഏതെല്ലാം പദ്ധതികളാണ് നടപ്പിലാക്കി വരുന്നതെന്ന് അറിയിക്കുമോ;
( ബി )
അവ ഓരോന്നിന്റെയും പ്രവർത്തന പുരോഗതിയും വിശദാംശവും വ്യക്തമാക്കാമോ?
1849.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലത്തൂര്‍ മണ്ഡലത്തിൽ മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പുകളുടെ ഏതെല്ലാം പദ്ധതികളാണ് നടന്നുവരുന്നതെന്നും അവ ഓരോന്നിന്റെയും പ്രവര്‍ത്തന പുരോഗതിയും വിശദമാക്കുമോ;
( ബി )
പ്രസ്തുത മണ്ഡലത്തിലെ മൃഗാശുപത്രികളുടെ അടിസ്ഥാന വികസനത്തിന് നടപടികള്‍ സ്വീകരിക്കുമോ?
1850.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വയനാട് ജില്ലയില്‍ കന്നുകാലികളില്‍ ചര്‍മ്മമുഴ രോഗം സ്ഥിരീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഇത് പ്രതിരോധിക്കുന്നതിനായി സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ;
( ബി )
വയനാട് ജില്ലയില്‍ എവിടെയെങ്കിലും ഈ അസുഖം ബാധിച്ച് കന്നുകാലികള്‍ ചത്തിട്ടുണ്ടോ; ഉണ്ടെങ്കില്‍ എത്രയെന്നുള്ള കണക്ക് പഞ്ചായത്ത് തിരിച്ച് വ്യക്തമാക്കാമോ;
( സി )
ഈ അസുഖത്തിനുള്ള മരുന്നുകള്‍ എല്ലാ സര്‍ക്കാര്‍ മൃഗാശുപത്രികളിലും ലഭ്യമാണോ എന്ന് അറിയിക്കാമോ?
1851.
ശ്രീ തോമസ് കെ തോമസ്
ശ്രീ കോവൂർ കുഞ്ഞുമോൻ
ശ്രീ മാത്യു ടി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാല്‍, മാംസം, മുട്ട എന്നിവയുടെ ഉല്പാദനത്തില്‍ സംസ്ഥാനത്തെ സ്വയംപര്യാപ്തമാക്കാന്‍ സ്വീകരിച്ചുവരുന്ന നടപടികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ;
( ബി )
വീട്ടമ്മമാര്‍ക്ക് മുട്ടക്കോഴികൾ നല്‍കുന്ന പദ്ധതി എല്ലാ പഞ്ചായത്തിലും നടപ്പാക്കുമോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ?
1852.
ശ്രീ. ചാണ്ടി ഉമ്മന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നടപ്പിലാക്കിയിരുന്ന സമഗ്ര പേവിഷ നിയന്ത്രണ പദ്ധതിയുടെ പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
സമഗ്ര പേവിഷ നിയന്ത്രണ പദ്ധതിയുടെ നിലവിലുള്ള നടപടിക്രമങ്ങൾ വിശദമാക്കുമോ; ഇത് കൃത്യമായി സംസ്ഥാനത്ത് നടപ്പിലാക്കുന്നുണ്ടോ; അതിനായുള്ള ഫണ്ട് കൃത്യമായി അനുവദിച്ചിട്ടുണ്ടോ; ഈ സർക്കാരിന്റെ കാലത്ത് സമഗ്ര പേവിഷ നിയന്ത്രണ പദ്ധതിക്കായി വകയിരുത്തിയതും ചെലവഴിച്ചതുമായ ഫണ്ടിന്റെ വിശദാംശങ്ങൾ അറിയിക്കുമോ;
( സി )
നിലവിലുള്ള സമഗ്ര പേവിഷ നിയന്ത്രണ പദ്ധതിയുടെ നടപടിക്രമങ്ങൾ പുതുക്കി നിശ്ചയിക്കുന്നതിന് നടപടികൾ സ്വീകരിക്കുന്നുണ്ടോ; വ്യക്തമാക്കാമോ;
( ഡി )
തെരുവുനായകൾക്കും വളർത്തുനായകൾക്കുമുള്ള പേവിഷ പ്രതിരോധ കുത്തിവയ്പ് ഫലപ്രദമാകണമെങ്കിൽ വർഷം മുഴുവൻ പ്രതിരോധ കുത്തിവയ്പിന് സംവിധാനമുണ്ടാകണം എന്നതിനാൽ ഇതിനുള്ള നടപടികൾ സ്വീകരിക്കാമോ?
1853.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മൃഗസംരക്ഷണ മേഖലയിലെ കര്‍ഷകരുടെ ഉന്നമനത്തിനും കൂടുതല്‍ കര്‍ഷകരെ പ്രസ്തുത മേഖലയിലേക്ക് ആകര്‍ഷിക്കുന്നതിനുമായി പദ്ധതികള്‍ നടപ്പിലാക്കിയിട്ടുണ്ടോ;
( ബി )
പട്ടാമ്പി മണ്ഡലത്തില്‍ മാതൃകാ മൃഗസംരക്ഷണ ഗ്രാമം പദ്ധതി നടപ്പിലാക്കുന്നതിനുള്ള നടപടികളുടെ വിശദാംശങ്ങള്‍ നല്‍കാമോ?
1854.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാഞ്ഞങ്ങാട് മണ്ഡലത്തിൽ മൃഗസംരക്ഷണ വകുപ്പിന് കീഴിൽ ആരംഭിക്കുന്ന പദ്ധതികൾ ഏതൊക്കെയെന്നും ആയതിന്റെ നടപടികൾ ഏത് ഘട്ടത്തിൽ ആണെന്നും വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതികൾക്ക് ഭൂമി അനുവദിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ വിശദാംശങ്ങൾ ലഭ്യമാക്കാമോ;
( സി )
പ്രസ്തുത പദ്ധതികൾ ആരംഭിക്കാൻ ആവശ്യമായ തുക സംസ്ഥാന ബജറ്റിൽ വകയിരുത്തിയിട്ടുണ്ടോ; ഉണ്ടെങ്കിൽ വിശദാംശങ്ങൾ ലഭ്യമാക്കാമോ;
( ഡി )
മറ്റ് ഏതെല്ലാം സ്രോതസ്സുകളിൽ നിന്നുള്ള ഫണ്ടുകളാണ് പദ്ധതി ആരംഭിക്കാൻ ഉപയോഗിക്കുന്നതെന്ന് വിശദമാക്കാമോ?
1855.
ശ്രീ. എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പഠനത്തോടൊപ്പം വരുമാനവും എന്ന ലക്ഷ്യത്തോടെ സ്കൂള്‍ പൗള്‍ട്രി ക്ലബ് പദ്ധതി സംസ്ഥാനത്ത് എത്ര സ്കൂളുകളില്‍ നടപ്പിലാക്കിയിട്ടുണ്ട്;
( ബി )
ഈ പദ്ധതി മെച്ചപ്പെട്ട രീതിയില്‍ നടപ്പിലാക്കുന്നതിനുള്ള പരിശോധനാ സംവിധാനം നിലവിലുണ്ടോ; എങ്കില്‍ വിശദമാക്കാമോ?
1856.
ശ്രീമതി ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മൃഗസംരക്ഷണ വകുപ്പിന് കീഴിൽ നടപ്പാക്കിയിട്ടുള്ള വിവിധ പദ്ധതികളിൽ കേന്ദ്ര വിഹിതമായി എത്ര തുക കുടിശ്ശിക ലഭിക്കാനുണ്ടെന്ന് ഇനം തിരിച്ചു വ്യക്തമാക്കുമോ; ഓരോ പദ്ധതിയിലും കുടിശ്ശിക ലഭിക്കാതിരിക്കാനുള്ള കാരണം വ്യക്തമാക്കുമോ; യൂട്ടിലൈസേഷൻ സർട്ടിഫിക്കറ്റ്, ബന്ധപ്പെട്ട മറ്റു റിപ്പോർട്ടുകൾ എന്നിവ സമർപ്പിച്ചിട്ടും കേന്ദ്രം തുക അനുവദിച്ചു നൽകാത്ത എത്ര പദ്ധതികൾ ഉണ്ട്; ഏതൊക്കെ പദ്ധതികളാണ്; ഓരോന്നിലും ലഭിക്കാനുള്ള തുക എത്രയാണ്; വ്യക്തമാക്കുമോ?
1857.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം മൃഗസംരക്ഷണ വകുപ്പ് മാവേലിക്കര മണ്ഡലത്തിൽ നടപ്പിലാക്കിയ പദ്ധതികള്‍ വിശദമാക്കുമോ; അനുവദിച്ച തുകയുടെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ക്ഷീരവികസന വകുപ്പ് മാവേലിക്കര മണ്ഡലത്തില്‍ നടപ്പിലാക്കിയ പദ്ധതികള്‍ വിശദമാക്കുമോ?
1858.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കുഞ്ഞുങ്ങളുടെയും കോഴിത്തീറ്റയുടെയും വലിയ തോതിലുള്ള വിലക്കയറ്റത്തില്‍ നിന്നും കോഴിക്കര്‍ഷകരെ സംരക്ഷിക്കാന്‍ ശാശ്വതമായ നടപടികള്‍ സ്വീകരിക്കുമോ; ഇതര സംസ്ഥാന ലോബികള്‍ നിയന്ത്രിക്കുന്ന കോഴികൃഷിയിൽ കേരളത്തിന്റ സാന്നിധ്യം ഉറപ്പാക്കാൻ ശക്തമായ നടപടികള്‍ സ്വീകരിക്കുമോ?
1859.
ശ്രീ. ചാണ്ടി ഉമ്മന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പക്ഷിപ്പനി ഭീഷണിയെത്തുടർന്ന് വളർത്തു താറാവുകളെ കൊന്നൊടുക്കിയ കർഷകർക്ക് നൽകുവാനുള്ള ധനസഹായ വിതരണം പൂർത്തിയാക്കിയിട്ടുണ്ടോ; ഇല്ലെങ്കിൽ എത്ര തുക കൊടുക്കാനുണ്ടെന്നും അതിന്റെ വിതരണം എന്നത്തേയ്ക്ക് പൂർത്തിയാക്കുമെന്നും അറിയിക്കുമോ;
( ബി )
ഇതിനായി എത്ര തുക ചെലവഴിച്ചു; ഇതിൽ കേന്ദ്രവിഹിതവും സംസ്ഥാന വിഹിതവും എത്ര വീതമാണ്; വിശദമാക്കുമോ;
( സി )
ഇപ്രകാരമുള്ള നഷ്ടപരിഹാര തുക അവസാനമായി പുതുക്കി നിശ്ചയിച്ചതെന്നാണ്; ആയത് അപര്യാപ്തമായതിനാൽ തുക പുതുക്കി നിശ്ചയിക്കുന്നതിനും കുടിശിക വേഗത്തിൽ വിതരണം ചെയ്യുന്നതിനും നടപടികൾ സ്വീകരിക്കുമോ;
( ഡി )
ഈ രംഗത്ത് ഏതെങ്കിലും ഇൻഷ്വറൻസ് പരിരക്ഷ ഏർപ്പെടുത്തുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കുമോ?
1860.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാഞ്ഞങ്ങാട് വെറ്റിനറി ആശുപത്രിയിൽ അനുവദിച്ച ആകെ തസ്തികകൾ എത്രയെന്ന് ഇനം തിരിച്ച് വിശദമാക്കാമോ;
( ബി )
അതിൽ എത്ര ഒഴിവുകൾ ഉണ്ടെന്നും പ്രസ്തുത ഒഴിവുകൾ നികത്താൻ സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണെന്നും വിശദമാക്കാമോ;
( സി )
പ്രസ്തുത ആശുപത്രി കെട്ടിടം കാലപ്പഴക്കത്താൽ ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയിലാണെന്ന് ശ്രദ്ധയിൽപെട്ടിട്ടുണ്ടോ; ഉണ്ടെങ്കിൽ പുതിയ കെട്ടിടം നിർമ്മിക്കാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
1861.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ മൃഗാശുപത്രികളില്‍ മൂന്ന് ഷിഫ്റ്റുകളിലായി 24 മണിക്കൂറും വെറ്റിനറി ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( ബി )
മൃഗസംരക്ഷണ വകുപ്പ് നടപ്പിലാക്കി വരുന്ന മാതൃക മൃഗസംരക്ഷണ ഗ്രാമം പദ്ധതി വടക്കാഞ്ചേരി മണ്ഡലത്തില്‍ നടപ്പാക്കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ ആയതിനുള്ള നടപടി സ്വീകരിക്കുമോ?
1862.
ശ്രീ വി ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021-22, 2022-23, 2023-24 വർഷങ്ങളിൽ ചിറയിന്‍കീഴ് മണ്ഡലത്തിലെ മൃഗാശുപത്രികളില്‍ അടിസ്ഥാന സൗകര്യ വികസനത്തിനായി ആവിഷ്കരിച്ച പദ്ധതികള്‍, അനുവദിച്ച തുക, പദ്ധതികളുടെ പുരോഗതി എന്നിവയെക്കുറിച്ചുള്ള വിശദാംശം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അടിസ്ഥാനത്തില്‍ ലഭ്യമാക്കാമോ?
1863.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ മൃഗാശുപത്രികളിൽ ഓൺലൈൻ സേവനം നൽകുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം നല്‍കാമോ;
( ബി )
ഇതിനായി മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം നല്‍കാമോ?
1864.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണലൂര്‍ മണ്ഡലത്തിലെ മുല്ലശ്ശേരി വെറ്ററിനറി ഡിസ്പെന്‍സറിയടക്കം പല വെറ്ററിനറി ഡിസ്പെന്‍സറികളും ശോചനീയാവസ്ഥയിലാണെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത മണ്ഡലത്തിലെ വെറ്ററിനറി ഡിസ്പെന്‍സറികള്‍ നവീകരിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ അതിനുവേണ്ട നടപടി സ്വീകരിക്കുമോ; വിശദാംശങ്ങള്‍ നല്‍കാമോ;
( സി )
മുല്ലശ്ശേരി ഡിസ്പെന്‍സറിയെ പോളിക്ലിനിക്കായി ഉയര്‍ത്തുന്നതിന് അപേക്ഷ ലഭിച്ചിട്ടുണ്ടോ; അറിയിക്കുമോ;
( ഡി )
മണലൂര്‍ മണ്ഡലത്തില്‍ പോളിക്ലിനിക്കുകള്‍ ഇല്ലാത്തതിനാല്‍ മുല്ലശ്ശേരി ഡിസ്പെന്‍സറിയെ പോളിക്ലിനിക്കായി ഉയര്‍ത്തുന്നതിന് നടപടി സ്വീകരിക്കുമോ; വിശദാംശങ്ങള്‍ നല്‍കാമോ?
1865.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒരു വെറ്റിനറി പോളി ക്ലിനിക്കില്‍ ലഭിക്കുന്ന സേവനങ്ങള്‍ എന്തൊക്കെയാണെന്നും സ്റ്റാഫ് പാറ്റേണ്‍ സംബന്ധിച്ചുമുള്ള വിശദാംശം ലഭ്യമാക്കുമോ;
( ബി )
തിരുവമ്പാടി മണ്ഡലത്തില്‍ വെറ്റിനറി പോളി ക്ലിനിക്ക് ആരംഭിക്കുന്നതിന് നിര്‍ദ്ദേശം സമര്‍പ്പിച്ചിട്ടുണ്ടോ എന്നു വ്യക്തമാക്കാമോ;
( സി )
തിരുവമ്പാടിയില്‍ വെറ്റിനറി പോളി ക്ലിനിക്ക് അനുവദിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ?
1866.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വാമനപുരം മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന വാമനപുരം, നെടുമങ്ങാട് ബ്ലോക്കുകളില്‍ മൊബൈല്‍ വെറ്റിനറി യൂണിറ്റുകളുടെ സേവനം ലഭ്യമാണോ; വിശദമാക്കാമോ;
( ബി )
എന്തെല്ലാം സേവനങ്ങളാണ് മൊബൈല്‍ വെറ്റിനറി യൂണിറ്റുകള്‍ വഴി പൊതുജനങ്ങള്‍ക്ക് ലഭിക്കുന്നതെന്നും എവിടെയാണ് ഇതിനായി ബന്ധപ്പെടേണ്ടതെന്നും വിശദമാക്കാമോ;
( സി )
പ്രസ്തുത ബ്ലോക്കുകളിലെ എത്രപേര്‍ ഇതിനോടകം ഈ സേവനം പ്രയോജനപ്പെടുത്തിയിട്ടുണ്ടെന്ന് വിശദമാക്കാമോ?
1867.
ശ്രീ. പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഏറനാട് മണ്ഡലത്തില്‍ ആര്‍‌.കെ‌.വി‌.വൈ. പദ്ധതി പ്രകാരം നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഹാച്ചറിയുടെ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
പ്രസ്തുത ഹാച്ചറി പൂര്‍ണ്ണമായും പ്രവര്‍ത്തന സജ്ജമാകുമ്പോള്‍ എന്തെല്ലാം സൗകര്യങ്ങൾ ലഭ്യമാകുമെന്ന് വെളിപ്പെടുത്തുമോ;
( സി )
ഒന്നും രണ്ടും ഘട്ടങ്ങളായി നാളിതുവരെ എത്ര തുക പ്രസ്തുത പ്രവൃത്തിയ്ക്കായി അനുവദിച്ചിട്ടുണ്ടെന്നും രണ്ടാം ഘട്ടത്തില്‍ ഏതെല്ലാം പ്രവൃത്തികള്‍ക്കാണ് ഭരണാനുമതി നല്കിയിട്ടുള്ളതെന്നും വ്യക്തമാക്കുമോ;
( ഡി )
ഹാച്ചറിയുടെ പ്രവര്‍ത്തനം ആരംഭിക്കുന്നതിനായി നാളിതുവരെ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്നും സ്പെഷ്യല്‍ ഓഫീസറെ നിയമിച്ചതിനുശേഷം ഉണ്ടായ പുരോഗതി എന്താണെന്നും വെളിപ്പെടുത്തുമോ;
( ഇ )
ഹാച്ചറിയുടെ പ്രവര്‍ത്തനത്തിനാവശ്യമായ തസ്തികകള്‍ സൃഷ്ടിക്കുന്നതിന് പ്രൊപ്പോസല്‍ ലഭിച്ചിട്ടുണ്ടോ; എങ്കില്‍ ആയതില്‍ സ്വീകരിച്ച നടപടിയുടെ വിശദാംശം നല്‍കുമോ?
1868.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാറശ്ശാല മണ്ഡലത്തില്‍ ഈ സര്‍ക്കാര്‍ കാലയളവില്‍ മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മുഖേന നടപ്പിലാക്കുന്ന പദ്ധതികളുടെ വിവരങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
പാറശ്ശാല ആടുവളര്‍ത്തല്‍ കേന്ദ്രത്തില്‍ നടപ്പിലാക്കുന്ന പദ്ധതികൾ, പ്രവര്‍ത്തന പുരോഗതി, അടങ്കല്‍ തുക ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ അറിയിക്കാമോ;
( സി )
മണ്ഡലത്തിലെ ഒന്‍പത് ഗ്രാമപഞ്ചായത്തുകളിലായി മൃഗസംരക്ഷണ വകുപ്പിന് കീഴില്‍ എത്ര ക്ഷീര സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്; പ്രസ്തുത സംഘങ്ങളുടെ പേരും രജിസ്ട്രേഷന്‍ നമ്പരും തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ച് വ്യക്തമാക്കാമോ;
( ഡി )
പ്രസ്തുത ക്ഷീരസംഘങ്ങള്‍ക്കായി ഈ സര്‍ക്കാരിന്റെ കാലത്ത് ലഭ്യമാക്കിയിട്ടുള്ള ധനസഹായം എത്രയാണെന്നും ഏതെല്ലാം സംഘങ്ങള്‍ക്കാണ് സഹായം ലഭ്യമായിട്ടുള്ളതെന്നും അറിയിക്കാമോ?
1869.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ശാസ്ത്രീയ പശു പരിപാലനം ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന ഡയറി നെക്സ്റ്റ് പദ്ധതി വ്യാപിപ്പിക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ വ്യക്തമാക്കാമോ;
( ബി )
ഈ പദ്ധതി നടപ്പിലാക്കന്നതിന് നടത്തിയിട്ടുള്ള ശാസ്ത്രീയ ഗവേഷണങ്ങളുടെയും പഠനങ്ങളുടെയും വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
1870.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ചങ്ങനാശ്ശേരി മണ്ഡലത്തില്‍ മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പുകള്‍ മുഖാന്തിരം നടപ്പിലാക്കിയിട്ടുള്ള പദ്ധതികള്‍ ഏതെല്ലാമെന്ന് പഞ്ചായത്ത് തിരിച്ച് വ്യക്തമാക്കുമോ; വിശദവിവരം നല്‍കുമോ?
1871.
ശ്രീ. എൻ. എ. നെല്ലിക്കുന്ന്
ശ്രീ. കുറുക്കോളി മൊയ്തീൻ
ശ്രീ. പി. അബ്ദുല്‍ ഹമീദ്
ശ്രീ. എ. കെ. എം. അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കന്നുകാലിത്തീറ്റ, പരുത്തിപ്പിണ്ണാക്ക്, വൈക്കോൽ എന്നിവയുടെ വില വർദ്ധനവ് മൂലം ക്ഷീരകർഷകർ പ്രതിസന്ധി നേരിടുന്നതായ പരാതി ശ്രദ്ധയിൽപെട്ടിട്ടുണ്ടോ;
( ബി )
കാലിത്തീറ്റയുടെ ഗുണനിലവാരം ഉറപ്പാക്കാൻ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചുവരുന്നത്;
( സി )
ഗുണനിലവാരമുളള കാലിത്തീറ്റകൾ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കി ക്ഷീരകർഷകർ നേരിടുന്ന പ്രതിസന്ധി പരിഹരിക്കാൻ എന്തെല്ലാം നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ?
1872.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ഏതെല്ലാം പഞ്ചായത്തുകളിലാണ് ക്ഷീരഗ്രാമം പദ്ധതി നടപ്പിലാക്കിയത് എന്ന് ജില്ല, മണ്ഡലം, പഞ്ചായത്ത് എന്നിവ തിരിച്ച് വിശദമാക്കാമോ;
( ബി )
പയ്യന്നൂർ മണ്ഡലത്തിലെ ഏതെങ്കിലും ഗ്രാമപഞ്ചായത്തിൽ ക്ഷീര ഗ്രാമം പദ്ധതി നടപ്പിലാക്കിയിട്ടുണ്ടോ; ഉണ്ടെങ്കിൽ ഏത് വർഷം, ഏത് ഗ്രാമപഞ്ചായത്തിൽ എന്ന് അറിയിക്കാമോ?
1873.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ നിയോജക മണ്ഡലത്തില്‍ ക്ഷീരഗ്രാമം പദ്ധതി നടപ്പിലാക്കുന്നുണ്ടോ; ഉണ്ടെങ്കില്‍ അവയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത മണ്ഡലത്തില്‍ എത്ര ക്ഷീര സഹകരണ സംഘങ്ങളാണ് പ്രവര്‍ത്തിക്കുന്നതെന്നും ഇവ സ്വന്തം കെട്ടിടത്തിലാണോ പ്രവര്‍ത്തിക്കുന്നത് എന്നുമുള്ള വിശദവിവരം ലഭ്യമാക്കാമോ?
1874.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ക്ഷീരവികസന വകുപ്പിന് കീഴിൽ നടപ്പാക്കിയിട്ടുള്ള വിവിധ പദ്ധതികളിൽ കേന്ദ്ര വിഹിതമായി എത്ര തുക കുടിശിക ലഭിക്കാനുണ്ട് എന്ന് ഇനം തിരിച്ചു വ്യക്തമാക്കുമോ; ഓരോ പദ്ധതിയിലും കുടിശിക ലഭിക്കാതിരിക്കാൻ ഉള്ള കാരണം വ്യക്തമാക്കുമോ;
( ബി )
യൂട്ടിലൈസേഷൻ സർട്ടിഫിക്കറ്റ്, ബന്ധപ്പെട്ട മറ്റു റിപ്പോർട്ടുകൾ എന്നിവ സമർപ്പിച്ചിട്ടും കേന്ദ്രം പണം അനുവദിച്ചു നൽകാത്ത എത്ര പദ്ധതികൾ ഉണ്ട്; ഏതൊക്കെ പദ്ധതികളാണെന്നും ഓരോന്നിലും ലഭിക്കാനുള്ള പണം എത്രയാണെന്നും വ്യക്തമാക്കുമോ?
1875.
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടക്കൽ മണ്ഡലത്തിലെ ഏതെല്ലാം പഞ്ചായത്തുകളില്‍ ക്ഷീരഗ്രാമം പദ്ധതി നടപ്പിലാക്കിയിട്ടുണ്ടെന്ന് അറിയിക്കുമോ; ക്ഷീരഗ്രാമം പദ്ധതിയില്‍ പഞ്ചായത്തുകളെ തെരഞ്ഞെടുക്കുന്നതിനുളള മാനദണ്ഡങ്ങള്‍ വിശദമാക്കാമോ;
( ബി )
കുറ്റിപ്പുറം ഗ്രാമപഞ്ചായത്തിനെ ക്ഷീരഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിന് പ്രെപ്പോസലുകള്‍ ലഭിച്ചിട്ടുണ്ടോ; ആയതിന്റെ നടപടിക്രമങ്ങള്‍ ഏത് ഘട്ടത്തിലാണെന്ന് വിശദീകരിക്കുമോ?
1876.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവില്‍ സംസ്ഥാനത്ത് ആകെ ഉല്പാദിപ്പിക്കപ്പെടുന്ന പാലിന്റെ അളവ് എത്ര എന്ന് വ്യക്തമാക്കാമോ;
( ബി )
നിലവിലെ ആവശ്യകതയുടെ എത്ര ശതമാനം പാല്‍ സംസ്ഥാനത്ത് ഉല്പാദിപ്പിക്കപ്പെടുന്നുണ്ടെന്ന് വ്യക്തമാക്കാമോ; എത്ര ശതമാനം പാല്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യുന്നുണ്ട്; ഇത്തരത്തില്‍ ഇറക്കുമതി ചെയ്യുന്ന പാലിന്റെ ഗുണനിലവാരം സംബന്ധിച്ച പരിശോധനകളുടെ വിശദാംശം ലഭ്യമാക്കുമോ;
( സി )
കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ പാലിന്റെ ഉല്‍പ്പാദനം വര്‍ദ്ധിച്ചിട്ടുണ്ടോ; എങ്കില്‍ എത്ര ശതമാനം വീതം വര്‍ദ്ധിച്ചുവെന്ന് വര്‍ഷം തിരിച്ച് വ്യക്തമാക്കുമോ;
( ഡി )
നിലവില്‍ സംസ്ഥാനത്തെ ക്ഷീരകര്‍ഷകരുടെ എണ്ണം എത്രയെന്നും ഇവരെ സഹായിക്കുവാന്‍ നൂതനമായ എന്തൊക്കെ നടപടികള്‍ സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നുവെന്നും വ്യക്തമാക്കുമോ;
( ഇ )
സംസ്ഥാനം പാലുല്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുന്നതിന് നടപ്പാക്കി വരുന്ന പദ്ധതികളുടെ വിശദാംശവും ആയത് എപ്പോള്‍ പൂര്‍ത്തീകരിച്ച് സ്വയംപര്യാപ്തത കൈവരിക്കുവാന്‍ കഴിയുമെന്നും വ്യക്തമാക്കുമോ?
1877.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ക്ഷീരകര്‍ഷകരെ പ്രോല്‍സാഹിപ്പിക്കുന്നതിനും സംരക്ഷിക്കുന്നതിനും എന്തൊക്കെ പദ്ധതികളാണ് നടപ്പിലാക്കി വരുന്നതെന്ന് വിശദമാക്കുമോ?
1878.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നടപ്പ് സാമ്പത്തിക വർഷത്തെ ബജറ്റിൽ ക്ഷീരവികസന വകുപ്പിന്റെ കീഴിലുള്ള വിവിധ പ്രവൃത്തികൾക്കായി പദ്ധതി ഇനത്തിൽ നീക്കിവെച്ചിട്ടുള്ള തുക എത്രയാണ്; അതിൽ നാളിതുവരെ എത്ര തുക അനുവദിച്ചിട്ടുണ്ട്; അതിൽ എത്ര തുക ചെലവഴിച്ചിട്ടുണ്ട്; വിശദാംശങ്ങൾ ഇനം തിരിച്ചു വ്യക്തമാക്കുമോ?
1879.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് മിൽമയുടെ വികസനത്തിനും ആധുനികീകരണത്തിനും ആരംഭിച്ച പദ്ധതികളുടെ വിശദാംശങ്ങൾ വ്യക്തമാക്കുമോ?
1880.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ക്ഷീരകര്‍ഷകര്‍ക്ക് നല്‍കിവരുന്ന ആനുകൂല്യങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ;
( ബി )
മണലൂര്‍ മണ്ഡലത്തില്‍ ക്ഷീരകര്‍ഷകര്‍ക്കായി ഈ സര്‍ക്കാര്‍ വന്ന ശേഷം ഇതുവരെ നടപ്പിലാക്കിയ പദ്ധതികള്‍ എന്തൊക്കെയാണെന്നും ഇതിലേയ്ക്കായി എത്ര രൂപ ചെലവഴിച്ചുവെന്നും വ്യക്തമാക്കാമോ; വിശദാംശങ്ങള്‍ നല്‍കാമോ?
1881.
ശ്രീ. ഐ. ബി. സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കന്നുകാലികളുടെ എണ്ണം എത്രയെന്ന് കണക്കാക്കിയിട്ടുണ്ടോ; എങ്കിൽ എത്രയെന്ന് വ്യക്തമാക്കുമോ;
( ബി )
മൊത്തം ആഭ്യന്തര മൂല്യവര്‍ദ്ധനവില്‍ ക്ഷീരമേഖലയുടെ പങ്ക് എത്രയാണെന്ന് വിശദമാക്കുമോ?
1882.
ശ്രീ. പി. ഉബൈദുള്ള
ശ്രീ. എൻ. എ. നെല്ലിക്കുന്ന്
ശ്രീ. പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വെറ്ററിനറി സർവ്വകലാശാലയിൽ 156 അസിസ്റ്റന്റ് ​പ്രൊഫസർ തസ്തികകൾ സൃഷ്ടിക്കാനുളള ബോർഡ് ഓഫ് മാനേജ്മെന്റിന്റെ തീരുമാനം അനധികൃതമാണോയെന്നത് സർക്കാർ പരിശോധിച്ചിട്ടുണ്ടോ;
( ബി )
ചില വിഷയങ്ങളിലെ നിയമനത്തിന് നെറ്റ് യോഗ്യത വേണമെന്ന നിബന്ധന ഒഴിവാക്കിയതിനെ സംബന്ധിച്ച് അന്വേഷണം നടത്തിയിട്ടുണ്ടോ;
( സി )
സാമ്പത്തിക ബാധ്യത പരിഗണിക്കാതെയുളള അനധികൃത നിയമനങ്ങൾക്കെതിരെ എന്തെല്ലാം നടപടികൾ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ?
 

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.